Connect with us

First Gear

എസ് യു വിയില്‍ മത്സരം കടുപ്പിച്ച് സ്‌കോഡ കരോക്ക് വിപണിയില്‍

Published

|

Last Updated

1895 മുതല്‍ വാഹന നിര്‍മാണ മേഖലയില്‍ സജീവമാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. സ്‌കോഡ റാപ്പിടും ഒക്റ്റാവിയയും ഇന്ത്യന്‍ വാഹന വിപണിയില്‍ മിക്കച്ച പ്രകടനം തുടരുന്നതിനിടയിലേക്കാണ് അവരുടെ പുതിയ മോഡലായ കരോക്കിനെ അവതരിപ്പിക്കുന്നത്.

നിലവില്‍ ജീപ്പ് കോമ്പാസ്സിനും വരാനിരിക്കുന്ന ഫോള്‍ക്‌സ് വാഗണ്‍ ടി റോക്കിനും എതിരാളിയായേക്കാവുന്ന 4382 മില്ലിമീറ്റര്‍ നീളവും 1624 മില്ലിമീറ്റര്‍ ഉയരവുമുള്ള കരോക്കിനു 17 ഇഞ്ച് ടയറും 521 ലിറ്റര്‍ സൂക്ഷിക്കാവുന്ന ലഗേജ് സൗകര്യവുമാണുള്ളത്. എസ് യു വി വകഭേദത്തില്‍ ഉള്‍പ്പെടുന്ന ഈ വാഹനത്തില്‍ 5 പേര്‍ക്ക് യാത്ര ചെയ്യാം.

ഫോള്‍ക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ 1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ കരുത്തു പകരുന്ന കരോക്ക് പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാവുകയൊള്ളു എന്നത് ശ്രദ്ധേയമാണ്. 150 കുതിര ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനു യോജിക്കുന്ന രണ്ടു ക്ലച്ചോടു കൂടിയ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സും ഈ വാഹനത്തിലുണ്ട്. 16.95 മൈലേജ് തരുന്ന ഈ എഞ്ചിന്‍ ഒരു മണിക്കൂറില്‍ 202 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ളതുമാണ്.

സാങ്കേതിക തികവോടു കൂടിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വലിയ സണ്‍റൂഫും 8 ഇഞ്ച് ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റവും മനോഹരമായ എല്‍ ഇ ഡി ഹെഡ് ലൈറ്റും ആമ്പിയന്‍ ലൈറ്റിംഗും കരോക്കിന് കരുത്തേകുന്നു.9 എയര്‍ബാഗും എബിഎസ് ഇബിഡി തുടങ്ങിയ ടെക്‌നൊളജികളും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ വെച്ച് നടന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി അവതരിപ്പിച്ച കരോക്കിനു ഏകദേശം 24.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.