Connect with us

Covid19

ചൈനയില്‍ നിന്നുള്ള വളരെ മോശം സമ്മാനമാണ് കൊറോണ വൈറസെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | ചൈനയില്‍ നിന്ന് ലഭിച്ച വളരെ മോശം സമ്മാനമാണ് കൊറോണവൈറസെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള മരണം ഒരു ലക്ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് ട്രംപിന്റെ കുറ്റപ്പെടുത്തല്‍. ട്വിറ്ററിലാണ് ട്രംപ് ചൈനയെ വീണ്ടും കുറ്റപ്പെടുത്തിയത്.

ബുധനാഴ്ചയാണ് അമേരിക്കയില്‍ മരണം ഒരു ലക്ഷം പിന്നിട്ടതെങ്കിലും വ്യാഴാഴ്ചയാണ് ട്രംപ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. അമേരിക്കയില്‍ സ്ഥിതി വഷളായത് ട്രംപിന്റെ കഴിവില്ലായ്മയാണെന്ന് പ്രമുഖ മാധ്യമങ്ങളെല്ലാം കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

മരണം ഒരു ലക്ഷം പിന്നിട്ടത് ദുഃഖകരമാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുയാണെന്നും ട്വിറ്ററില്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയെ ട്രംപ് കുറ്റപ്പെടുത്തിയത്. കൊറോണവൈറസ് വ്യാപനത്തില്‍ നേരത്തേയും ട്രംപ് ചൈനയെ കുറ്റപ്പെടുത്തിയിട്ടുണ്ട്.

Latest