Connect with us

Gulf

കോവിഡ് ബാധിച്ച് യുഎഇയിൽ ഒരാൾകൂടി മരിച്ചു

Published

|

Last Updated

ദുബൈ/കൊല്ലം | കോവിഡ് ബാധിച്ച് യുഎഇയിൽ ഒരാൾകൂടി മരിച്ചു. കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദ്ധീൻ (73)  ആണ് ദുബൈയിൽ  ചികിത്സയിലിരിക്കെ മരിച്ചത്.
ആദ്യകാല വോളീബോൾ താരവും ,കോൺഗ്രസ്സ് പ്രവർത്തകനുംമായിരുന്നു. ഭാര്യ റസിയ നാസിമുദ്ധീൻ. മക്കൾ: നിമി നാസിം (ദുബൈ), നിജി നാസിം (ദുബൈ) ,നിസി നാസിം. മരുമക്കൾ: മുഹമ്മദ് സഹീർ ദുബൈ ,ഡോക്ടർ ഷംലാൽ അബുദാബി,നിഹാസ് ഇല്യാസ് യു.എസ്.എ.
ദുബൈയിൽ മബാനി കമ്പനിയിലെ ജനറൽ മാനേജർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാനേജിങ്  കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ ആയിരിക്കവെയാണ് ചികിൽസിയിലായത്.നാല്പത്തി അഞ്ച് വർഷമായി ദുബൈയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ ഖബറടക്കം വ്യാഴാഴ്ച  വൈകിട്ട്  ദുബൈയിൽ നടക്കും.