Connect with us

First Gear

കൂടുതൽ കരുത്തനായി പുതിയ പോളോ

Published

|

Last Updated

ഹാച്ച് ബാക്ക്  സെഗ്മെന്റിൽ വാഹനപ്രേമികളുടെ മനസ്സിലെ മധുരസ്വപ്നമാണ് ഫോക്സ് വാഗൺ പോളോ.  2010 ൽ ലോകത്തെ മികച്ച കാറായി തിരഞ്ഞെടുക്കപ്പെട്ട പോളോ  ജർമൻ നിർമാണ കരുത്തും സൗന്ദര്യവും ഡ്രൈവിങ് മികവും നിലനിർത്തി ഇന്നും വാഹനപ്രേമികളുടെ ഇഷ്ടതാരമായി തുടരുകയാണ്. 1.5 , 1.6 എന്ന എൻജിൻ വകഭേദങ്ങളിൽ ലഭ്യമായിരുന്ന പോളോ കഴിഞ്ഞ വർഷാവസാനം ഒരു 1.2 ലിറ്റർ എഞ്ചിൻ  പുറത്തിറക്കിയിരുന്നു.  ഇപ്പോൾ ഒരു 1 ലിറ്റർ എഞ്ചിനുമായാണ് പോളോ വിപണിയിൽ പോരിനിറങ്ങുന്നത്.
മുമ്പുണ്ടായതിനേക്കാൾ ചെറിയ എഞ്ചിനാണെങ്കിലും അതിനേക്കാൾ മികച്ച പവർ ഉൽപ്പാദിപ്പിക്കുന്നതാണ് ഈ പുതിയ പ്രകൃതി സൗഹാർദ്ദ TSI എഞ്ചിൻ. TSI ,MPI എന്നിങ്ങനെ രണ്ട് എഞ്ചിൻ വകഭേദങ്ങളാണ് പോളോക്കുള്ളത്. നേരത്തെ ഉണ്ടായിരുന്ന 7 സ്പീഡ് DSG ഗിയർ ബോക്സിനു പകരം ഒരു ടോർക് കൺവെർട്ടർ ഗിയർ ബോക്‌സാണ് പുതിയ വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ പോളോയുടെ ചരിത്രത്തിൽ ആദ്യമായി ഒരു 6 സ്പീഡ് മാന്വൽ ഗിയർ ബോക്സുമായാണ് പുതിയ വാഹനം എത്തുന്നത് .
പ്രകൃതി സംരക്ഷണ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്ന പുതിയ എഞ്ചിന്റെ പെട്രോൾ വേരിയന്റ്  മാത്രമാണ് പുറത്തിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ് .5 മുതൽ 10 ലക്ഷം വരെ എക്സ്ഷോറൂം വില വരുന്ന ഈ വാഹനം 18.45 കിലോമീറ്റർ മൈലേജും ഉറപ്പുനൽകുന്നുണ്ട്.