Connect with us

National

ആരോഗ്യ വകുപ്പിലെ അഴിമതി; ഹിമാചല്‍ ബി ജെ പി അധ്യക്ഷന്‍ രാജിവെച്ചു

Published

|

Last Updated

രാജീവ് ബിന്തല്‍

ഷിംല | അഴിമതി കേസില്‍ ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശ് ബി ജെ പി അധ്യക്ഷന്‍ രാജീവ് ബിന്തല്‍ രാജിവെച്ചു. ധാര്‍മികവശം പരിഗണിച്ച് സ്ഥാനത്ത് നിന്ന് ഒഴിവാകുന്നുവെന്നാണ് അദ്ദേഹം രാജിക്കത്തില്‍ പറയുന്നത്.

ആരോഗ്യ സേവന ഡയറക്ടര്‍ അജയ് കുമാര്‍ ഗുപ്തയാണ് അറസ്റ്റിലായത്. ഗുപ്ത അഞ്ച് ലക്ഷം കൈക്കൂലി ആവശ്യപ്പെടുന്ന 43 സെക്കന്‍ഡ് ഓഡിയോ പ്രചരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. സംസ്ഥാന വിജിലന്‍സ് വിഭാഗമാണ് ബുധനാഴ്ച അറസ്റ്റിലായത്. ഗുപ്തയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

കൈക്കൂലി കേസില്‍ ബി ജെ പിക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ധാര്‍മികവശം പരിഗണിച്ച് രാജിവെക്കുകയാണെന്നും ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡക്ക് എഴുതിയ കത്തില്‍ ബിന്തല്‍ ചൂണ്ടിക്കാട്ടി. അഴിമതിയില്‍ ബി ജെ പിയുടെ മുതിര്‍ന്ന ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Latest