Connect with us

International

സോഷ്യല്‍ മീഡിയ കമ്പനികള്‍ പൂട്ടുമെന്ന് ട്രംപ്; ഭീഷണി പോസ്റ്റിലെ വസ്തുത പരിശോധിക്കണമെന്ന ട്വിറ്ററിന്റെ നിര്‍ദേശത്തിന് പിന്നാലെ

Published

|

Last Updated

വാഷിംഗ്ടണ്‍ | സോഷ്യല്‍ മീഡിയ കമ്പനികള്‍ പൂട്ടുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ രണ്ട് ട്വീറ്റുകളില്‍ വസ്തുതാ പരിശോധന ട്വിറ്റര്‍ ചേര്‍ത്തതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റിന് സ്വന്തം നിലക്ക് സോഷ്യല്‍ മീഡിയ കമ്പനികളെ നിയന്ത്രിക്കാനോ പൂട്ടാനോ സാധിക്കില്ല. അതിന് കോണ്‍ഗ്രസിന്റെയോ ഫെഡറല്‍ കമ്യൂനിക്കേഷന്‍സ് കമ്മീഷന്റെയോ നടപടി ആവശ്യമാണ്. എന്നാല്‍, ഈ സാങ്കേതികത്വമൊന്നും പരിഗണിക്കാതെയാണ് ട്രംപിന്റെ ഭീഷണി.

കണ്‍സര്‍വേറ്റീവുകളുടെ അഭിപ്രായങ്ങളെ നിശ്ശബ്ദമാക്കുകയാണ് സാങ്കേതികവിദ്യാ ഭീമന്മാരെന്ന് ട്രംപ് ആരോപിച്ചു. മെയ്ല്‍ ഇന്‍ ബാലറ്റുകള്‍ തട്ടിപ്പാണെന്നും മെയ്ല്‍ ബോക്‌സുകള്‍ അപഹരിക്കപ്പെടുമെന്നും കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റുകള്‍ക്ക് കീഴില്‍, മെയ്ല്‍ ഇന്‍ ബാലറ്റുകളെ സംബന്ധിച്ച വസ്തുത അറിയുക എന്ന ലിങ്ക് ട്വിറ്റര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ അവകാശവാദം വസ്തുതാപരമാണോയെന്നതില്‍ സംശയമുണ്ടെന്നാണ് ഫാക്ട് ചെക്ക് ലിങ്ക് വഴി ട്വിറ്റര്‍ ഉപഭോക്താക്കളെ അറിയിക്കുന്നത്. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. 2020ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇടപെടുകയാണ് ട്വിറ്ററെന്നും ട്രംപ് ആരോപിച്ചു.

Latest