Connect with us

Covid19

കൊവിഡ്; കുവൈത്തില്‍ നാലു മലയാളികള്‍ കൂടി മരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ നാല് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ച മലയാളികളുടെ എണ്ണം 22 ആയി.

മലപ്പുറം, കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര അമ്പഴത്തിങ്കല്‍ കുഞ്ഞിമുഹമ്മദിന്റെയും സുലൈഖയുടെയും മകന്‍ ബദറുല്‍ മുനീര്‍ (38), പത്തനംതിട്ട, പുതുക്കുളം മലയാളപ്പുഴ ഏറം ജൈസണ്‍ വില്ലയില്‍ പരേതനായ പി ടി ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (59), തൃശൂര്‍ വാടാനപ്പള്ളി കൊരട്ടിപറമ്പില്‍ ഹസ്ബുല്ല ഇസ്മാഇല്‍ (65), കോഴിക്കോട് പാറോപ്പടി സ്വദേശി സ്വാദിഖ് ചെറിയ തോപ്പില്‍ (49) എന്നിവരാണ് മരിച്ചത്.

Latest