Connect with us

Gulf

അബൂദബിയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു

Published

|

Last Updated

അബുദാബി | അബൂദബിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി. ഷാര്‍ജ വ്യവസായ മേഖല 12 ല്‍ സ്വാന്തമായി ഗ്യാരേജ് നടത്തുന്ന തൃശൂര്‍ വലപ്പാട്ട് കരായമുട്ടം സ്വദേശി ജിനചന്ദ്രന്‍ (71 ), ബനിയാസില്‍ വ്യാപാരി ആയിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് അലനെല്ലൂര്‍ പാലക്കിഴി സ്വദേശി മുജീബ് റഹ്മാന്‍ കിഴക്കേത്തല (44) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്. മുജീബ് റഹ്മാന്റെ ഉമ്മ ഖദീജ സന്ദര്‍ശക വിസയിലെത്തി ഒരാഴ്ച്ച മുമ്പ് മെയ് 19 ന് അബുദബിയില്‍ മരണപ്പെട്ടിരുന്നു.

മരിച്ച ജിനചന്ദ്രന്‍ നാരായണന്‍, മാധവി എന്നിവരുടെ മകനാണ്. ഭാര്യ: മനിത. മക്കള്‍: ജിത, ജിനി. സഹോദരങ്ങള്‍: പരേതനായ ബാബു, സരസു, ശശി, സിംഗ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അബുദാബിയില്‍ സംസ്‌കരിച്ചു.

മുജീബ് റഹ്മാന്റെ പിതാവ് പരേതരായ മുഹമ്മദ്. ഭാര്യ: ഉമൈദത്ത്. മക്കള്‍: മുഫല ഷെറിന്‍, അബ്ദുല്ല ബിന്‍ മുജീബ്, ഖദീജ ശിഫ.

സഹോദരങ്ങള്‍: സിബയത്തുള്ള, അബ്ദുല്‍ റഹ്മാന്‍, തസ്‌ലീമ, ഹസീന, റഹീമ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അബുദാബി ബനിയാസ് ഖബര്‍ സ്ഥാനിയില്‍ മറവ് ചെയ്തു.