Connect with us

Covid19

കൊവിഡിന്റെ മറവില്‍ കേന്ദ്രം രാജ്യത്തെ വില്‍ക്കുന്നു: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | കൊവിഡിന്റെ മറവില്‍ കേന്ദ്ര സര്‍ഡക്കാര്‍ രാജ്യത്തെ വില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശസുരക്ഷയും രാജ്യതാത്പര്യവും അപകടത്തിലാണെന്നുെ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കൊവിഡിന്റെ മറവില്‍ സ്വദേശി, വിദേശി കുത്തകകളെ കേന്ദ്ര സര്‍ക്കാര്‍ പ്രത്സോഹിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് പാക്കേജ് തീര്‍ത്തും നിരാശാജനകമാണ്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Latest