Connect with us

Covid19

ഡല്‍ഹി ട്രെയിനിലെത്തിയ ഏഴ് പേര്‍ക്ക് രോഗലക്ഷണം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കോഴിക്കോട് | ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ പ്രത്യേക ട്രെയിനിലെ ഒരു ഏഴ് യാത്രക്കാര്‍ക്ക് കൊവിഡ് ലക്ഷണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് ട്രെയിനിറങ്ങിയ ആറ് പേരെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരോടൊപ്പം യാത്ര ചെയ്തവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ട്രെയിന്‍ തിരുവനന്തപുരത്തെത്തിയത്. ഇവിടെ ട്രെയിനിറങ്ങിയ ഒരാള്‍ക്ക് രോഗലക്ഷണം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. തിരുവനന്തപുരത്ത് 400 യാത്രക്കാരും എറണാകുളത്ത് 269, കോഴിക്കോട് 216 യാത്രക്കാരും ഇറങ്ങി.

വ്യാഴാഴ്ച രാത്രി പത്തോടെ കോഴിക്കോടെത്തിയ ട്രെയിന്‍ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാരെ ഇവിടെ ഇറക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ ഇവിടെ നാനൂറിനടുത്ത് യാത്രക്കാരെ ഇറക്കി. ഇതിനു ശേഷം ട്രെയിന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ 11.25ന് യാത്ര ആരംഭിച്ച ട്രെയിനിന് കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു സ്‌റ്റോപ്പുകള്‍ ഉണ്ടായിരുന്നത്.