Connect with us

Gulf

സഊദിയില്‍ നിന്നുള്ള രണ്ടാംഘട്ട വിമാനങ്ങള്‍ മെയ് 19 മുതല്‍

Published

|

Last Updated

റിയാദ് | സഊദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള രണ്ടാംഘട്ട വിമാന സര്‍വീസുകള്‍ മെയ് 19 ചൊവ്വാഴ്ച മുതല്‍ തുടങ്ങുമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. ആറ് സര്‍വീസുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

19 ന് രണ്ട് സര്‍വീസുകളാണുള്ളത്. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും, ദമാമില്‍ നിന്ന് കൊച്ചിയിലേക്കും. 20 ന് മൂന്നു സര്‍വീസുകളുള്ളതില്‍ ഒന്ന് റിയാദ്കണ്ണൂര് ആണ്. ദമാംബംഗലുരു ഹൈദരാബാദും, ജിദ്ദവിജയവാഡ ഹൈദരാബാദുമാണ് മറ്റു രണ്ടു സര്‍വീസുകള്‍. മെയ് 23 നുള്ള ആറാമത്തെ വിമാനം റിയാദ്‌ഹൈദരാബാദ് വിജയവാഡ റൂട്ടിലുള്ളതാണ്.

ഒന്നാം ഘട്ടത്തിലെ അവസാനത്തെ രണ്ടു വിമാനങ്ങള്‍ ഇന്നും നാളെയും ജിദ്ദയില്‍ നിന്ന് സര്‍വീസ് നടത്തും. ഇന്ന് കോഴിക്കോട്ടേക്കും നാളെ വ്യാഴം നെടുമ്പാശ്ശേരിയിലേക്കുമാണ് സര്‍വീസുകള്‍.

Latest