Connect with us

Kerala

വന്ദേഭാരത്: രണ്ടാം ഘട്ടത്തില്‍ കേരളത്തിലേക്ക് 39 വിമാന സര്‍വീസുകള്‍ ഉണ്ടാവുമെന്ന് കേന്ദ്ര മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ കേരളത്തിലേക്ക് 39 വിമാന സര്‍വീസുകള്‍ ഉണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും. രണ്ടാം ഘട്ടത്തില്‍ രാജ്യത്താകെ 149 വിമാന സര്‍വീസുകളാണ് ഉണ്ടാവുക.

യു എ ഇ, സഊദി, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, അമേരിക്ക, ബ്രിട്ടന്‍, ആസ്േ്രതലിയ, റഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, ഫ്രാന്‍സ്, ഉക്രൈന്‍, തജിക്കിസ്ഥാന്‍, അര്‍മീനിയ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നായിരിക്കും സര്‍വീസ്. അതേസമയം, വിമാന യാത്രക്കൂലി കുറയ്ക്കാനാകില്ലെന്നും ചിലര്‍ക്കു മാത്രമായി ഇളവു നല്‍കാനാകില്ലെന്നും മന്ത്രി മുരളീധരന്‍ വ്യക്തമാക്കി.

Latest