Connect with us

Gulf

യാമ്പുവില്‍ മരിച്ച കോഴിക്കോട് വലിയപറമ്പ് സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി

Published

|

Last Updated

യാമ്പു | ഹൃദയാഘാതം മൂലം യാമ്പുവിലെ താമസ സ്ഥലത്ത് മരിച്ച കോഴിക്കോട്-പെരുമുഖം വലിയപറമ്പ് സ്വദേശിയായ കീഴില്ലത്ത് അബ്ദുല്‍ അസീസ് (53) ന്റെ മയ്യിത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി യാമ്പുവില്‍ തന്നെ ഖബറടക്കി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി യാമ്പു സിമന്റ് കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. റമസാന്‍ മാസമായതിനാല്‍ കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ അത്താഴത്തിന് വിളിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്.

യാമ്പു ജനറല്‍ ആശുപത്രിയിലാണ് മയ്യിത്ത് സൂക്ഷിച്ചിരുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇദ്ദേഹത്തിന്റെ കമ്പനി അധികൃതരും സാമൂഹിക പ്രവര്‍ത്തകരായ മുസ്തഫ മൊറയൂര്‍, കെ പി എ കരീം താമരശ്ശേരി, കുട്ടിക്ക, നവാസ് എന്നിവരും രംഗത്തുണ്ടായിരുന്നു. കൊവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പരിമിതമായ ആളുകള്‍ മാത്രമാണ് യാമ്പു ടൗണ്‍ മഖ്ബറയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും പങ്കെടുത്തത്.

പരേതരായ കീഴില്ലത്ത് മുഹമ്മദ്-കുഞ്ഞീരിയം ദമ്പദികളുടെ മകനാണ്. ഭാര്യ : റംല. മക്കള്‍: ലുബൈബ, ബുര്‍ഹാന, റബീഹ. മരുമകന്‍: നാസിര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, അബ്ദുറഹ്മാന്‍, ബിച്ചാലി.