Connect with us

Bahrain

ബഹ്റൈനില്‍ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കൊവിഡ്

Published

|

Last Updated

മനാമ | ബഹ്റൈനില്‍ കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ, ഒരു കുടുംബത്തിലെ പതിനാറു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുടുംബത്തിലെ ഒരാളില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പടരുകയായിരുന്നു. ഇഫ്താറിനായി കുടുംബാംഗങ്ങള്‍ ഒരുമിച്ചു കൂടിയതാണ് മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ ഇടയാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗ വ്യാപനം തടയുന്നതിനായി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ സുരക്ഷയുടെ ഭാഗമായി രോഗബാധിതരെ കണ്ടെത്തുന്നതിനായി കൊവിഡ് ടെസ്റ്റുകള്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.