Connect with us

Covid19

സംസ്ഥാനത്തേക്ക് ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ക്കും പാസ് നിര്‍ബന്ധം

Published

|

Last Updated

തിരുവനന്തപുരം | ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം കേരളത്തിലേക്കുള്ള ആദ്യ യാത്രാ ട്രെയിന്‍ നാളെ രാജ്യതലസ്ഥാനത്ത് നിന്ന് വരാനിരിക്കെ മുഴുവന്‍ പേര്‍ക്കും മുഴുവന്‍ പേര്‍ക്ക് പാസ് നിര്‍ബന്ധമാക്കി സംസ്ഥാനം. കേരളത്തിലേക്ക് വരുന്നവരെല്ലാം കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റ് മാര്‍ഗങ്ങള്‍ വഴി വരാന്‍ നേരത്തെ പാസ് എടുത്തവര്‍ വീണ്ടും അപേക്ഷിക്കണം. ട്രെയിന്‍ നമ്പര്‍, പുറപ്പെടുന്ന സ്റ്റേഷന്‍, ഇറങ്ങുന്ന സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തണം.

പാസില്ലാതെ വരുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈന് പോകേണ്ടി വരും. പാസുള്ളവരെ മാത്രമേ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിക്കും. എവിടെയും രജിസ്റ്റര്‍ ചെയ്യാതെയും പാസ് ഇല്ലാതെയും ആളുകള്‍ എത്തുന്നത് ക്വാറന്റൈന്‍ ചെയ്യുന്നതടക്കമുളള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്. ഈ സാചര്യത്തിലാണ് ആരോഗ്യ വകുപ്പ് അടിയന്തരയോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.

അതിനിടെ രാജ്യത്ത് ഇന്ന് മുതല്‍ ആരംഭിക്കുന്ന തീവണ്ടി യാത്രകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ആശങ്കയാണുള്ളത്. കേരളത്തിലേക്ക് അടക്കം കേന്ദ്രം ഏര്‍പ്പെടുത്തിയ സര്‍വ്വീസുകളെല്ലാം എ സി ട്രെയ്‌നുകളാണെന്നതാണ് ആശങ്ക വര്‍ധിക്കുന്നത്. എ സി കോച്ചുകളിലെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദദ്ധര്‍ പറയുന്നു. ശീതാകരിച്ച ഊഷ്മാവില്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തെ വൈറളോജി വിദ്ഗദര്‍ പറഞ്ഞിട്ടുണ്ട്. തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ഡ്രോപ്പ് വൈറസ് വ്യാപിക്കുന്നതെന്നും ആശങ്ക വര്‍ധിപ്പിക്കുന്നു.

കേരളത്തിലേക്ക് നാളെ പുറപ്പെടുന്ന രാജധാനി എ സി ട്രെയ്‌നിന് സംസ്ഥാനത്ത് തിരുവനന്തപുരത്തും കോഴിക്കോടും എറണാകുളത്തുമാണ് സ്റ്റോപ്പുള്ളത്. കേരളത്തിന് പുറത്ത് മംഗലാപുരം, മഡ്ഗാവ്, പന്‍വേല്‍, വഡോദര, കോട്ട എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.

കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിനുകളാണുള്ളത്. ആദ്യത്തെ ഡല്‍ഹി തിരുവനന്തപുരം യാത്ര ബുധനാഴ്ച രാവിലെ 10.55ന് ആരംഭിക്കും. ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ഈ സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരം ഡല്‍ഹി സര്‍വീസ് വെള്ളിയാഴ്ച വൈകീട്ട് 7.45നാണ് ആരംഭിക്കുക. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഈ സര്‍വീസ് തുടരും. ഡല്‍ഹി തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 2930 രൂപയും തിരുവനന്തപുരം ഡല്‍ഹി ട്രെയിനിന്റെ ടിക്കറ്റ് നിരക്ക് 2890 രൂപയുമാണ്.