Connect with us

Covid19

കൊവിഡ്: വേഗത്തില്‍ ഫലം ലഭിക്കുന്ന പരിശോധനാ സംവിധാനം വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

Published

|

Last Updated

തിരുവനന്തപുരം | വേഗത്തില്‍ ഫലം ലഭിക്കുന്ന കൊവിഡ് പരിശോധനാ സംവിധാനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുക്കാല്‍ മണിക്കൂറിനുള്ളില്‍ ഫലം കിട്ടുന്ന സംവിധാനമാണിത്. ഇതിനുള്ള ഉപകരണങ്ങള്‍ കൂടുതലായി എത്തിക്കും. ഉപകരണം ഉപയോഗിച്ച് ഒരേ സമയം നാലു സാമ്പിളുകള്‍ വരെ പരിശോധിക്കാം. ചിപ്പ് അടിസ്ഥാനമാക്കിയുള്ള പി സി ആര്‍ പരിശോധനയാണിത്. സ്‌ക്രീനിംഗ് പരിശോധനക്കു മാത്രമല്ല, രോഗം സ്ഥിരീകരിക്കുന്നതിനും ഇത് ഉപയോഗിക്കാം. വലിയ തോതിലുള്ള ബയോ സേഫ്റ്റി മാനദണ്ഡങ്ങളില്ലാതെ തന്നെ ഈ പരിശോധന നടത്താനാകുമെന്നതും പ്രത്യേകതയാണ്.

പ്രവാസികളും ഇതര സംസ്ഥാനത്തു നിന്നുള്ളവരും എത്തുന്ന സാഹചര്യത്തില്‍ പരിശോധനയും ഫലവും വേഗത്തിലാക്കേണ്ടി വരുമെന്നത് മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ മേഖലയില്‍ കൂടി ഈ സംവിധാനത്തിന് അനുമതി നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Latest