Connect with us

Covid19

വയനാട്ടില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും

Published

|

Last Updated

കല്‍പ്പറ്റ സംസ്ഥാനത്ത് എട്ട് കൊവിഡ് രോഗികള്‍ ചികിത്സയിലുള്ള വയനാട്ടില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. വയനാട്ടില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുതിന്റെ ഭാഗമായിട്ടാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം തുടങ്ങുന്നത്.

60 വയസിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍, അനിയന്ത്രിതമായ പ്രമേഹ രോഗമുളളവര്‍, അനിയന്ത്രിതമായ രക്താതിസമ്മര്‍ദ്ദമുളളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞ എല്ലാ പ്രായത്തിലുമുളളവര്‍, മരുന്ന് കഴിക്കുന്ന എല്ലാ പ്രായത്തിലും ഉള്ളവര്‍, അടുത്തിടെ അവയവമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍, ഗര്‍ഭിണികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുളള എല്ലാ പ്രായത്തിലുമുളളവര്‍ തുടങ്ങിയവര്‍ക്കാണ് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പിലാക്കുന്നത്.

 

 

---- facebook comment plugin here -----

Latest