Connect with us

Covid19

ലോക്ക്ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ നമ്മള്‍ തയ്യാറാകണം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് മഹാമാരിയെ തുടര്‍ന്നു ഭീഷണി ഉടന്‍ അവസാനിക്കില്ലെന്നും ഇതിനൊപ്പം ജീവിക്കാന്‍ നമ്മള്‍ തയ്യാറാകണമെന്നുമുള്ള വ്യക്തമായ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഒരു വാക്‌സില്‍ കണ്ടെത്തുന്നതുവരെ സാമൂഹിക അകലം മാത്രമാണ് പ്രതിരോധമെന്നും പ്രധാനമന്ത്രി പറഞ്ഞു. മെയ് 17ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് മോദിയുടെ ആഹ്വാനം.

കോവിഡ്19ന് ശേഷം ലോകത്തിന് അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടായി എന്നത് നമ്മള്‍ അറിഞ്ഞിരിക്കണം. ലോകമഹായുദ്ധാനന്തരം പോലെ കൊവിഡിന് മുമ്പ്, ശേഷം എന്നിങ്ങനെ ലോകം മാറി. നമ്മള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതില്‍ ഇത് മാറ്റം വരുത്തും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിച്ചാലും വാക്‌സിനോ മറ്റ് പ്രതിരോധ മാര്‍ഗങ്ങളോ കണ്ടുപിടിക്കാത്തിടത്തോളം കാലം സാമൂഹിക അകലമാണ് വൈറസിനെതിരായ ആയുധമെന്ന് നമ്മള്‍ ഓര്‍ത്തിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മെയ് 15ന് മുമ്പ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് ഓരോ സംസ്ഥാനങ്ങളും വിശദമായി തന്നെ അറിയിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest