Connect with us

Covid19

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ഭീകരവാദികളായി കാണണം: വര്‍ഗീയ വിഷം ചീറ്റി ബി ജെ പി നേതാവ്

Published

|

Last Updated

ന്യൂഡല്‍ഹി |  തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ഭീകരവാദികളായി മുദ്രകുത്തിയും രാജ്യത്തെ മദ്‌റസ വിദ്യാഭ്യാസത്തെ അധിക്ഷേപിച്ചും ബി ജെ പി നേതാവിന്റെ വിവാദ പ്രസ്താവന. ബിഹാറിലെ മുസ്സഫര്‍പുരില്‍ നിന്നുള്ള എം പി അജയ് നിഷാദാണ് വര്‍ഗിയ പരാമര്‍ശവുായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് കൊവിഡ് പടര്‍ത്തിയതിന് തബ്‌ലീഗ് സമ്മേളളനത്തില്‍ പങ്കെടുത്തവരാണ്. ഇത്തരം മുസ്‌ലിം മതപ്രചാരക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഭീകരവാദികളെപ്പോലെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചറടക്കുന്നതിന് അപ്പുറത്തേക്കുള്ള വിദ്യാഭ്യാസമൊന്നും മദ്‌റസകള്‍ നല്‍കുന്നില്ല. മദ്‌റസകളില്‍ കുട്ടികളെ മൗലികവാദമാണ് പഠിപ്പിക്കുന്നത്. തെറ്റായ വിദ്യാഭ്യാസമാണ് നല്‍കുന്നത്. അതുകൊണ്ടാണ് അവര്‍ രാജ്യത്തെ ഇത്ര ഗുരുതരമായ സാഹചര്യത്തില്‍ കൊണ്ടെത്തിച്ചത്. മുസ്സഫര്‍പുര്‍ ഗ്രീന്‍ സോണ്‍ ആയിരുന്നെന്നും പുറത്തുനിന്നും ആളുകള്‍ എത്തുന്നതുവരെ ഒരു പോസിറ്റീവ് കേസുപോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

 

Latest