Connect with us

Kerala

കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച നാല് പേരും മഹാരാഷ്ട്രയില്‍നിന്നും എത്തിയവര്‍; സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 34 ആയി

Published

|

Last Updated

തിരുവനന്തപുരം | വയനാട് ജില്ലയിലെ നെന്മേനിയെ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 34 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ചീരാല്‍ സ്വദേശിയുടെ പഞ്ചായത്താണ് നെന്മേനി.

തമിഴ്‌നാട്ടില്‍ വന്‍തോതില്‍ കൊവിഡ് വ്യാപനമുണ്ടാക്കിയ കോയമ്പേട് മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു ഇയാള്‍. 11 മാസം പ്രായമുള്ള കുഞ്ഞിനാണ് ഇന്ന് വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതന്റെ മകളുടെ കുഞ്ഞാണിത്. സമ്പര്‍ക്കത്തിലൂടെയാണ് കുഞ്ഞിന് രോഗം പകര്‍ന്നിരിക്കുന്നത്.

കാസര്‍കോട് ജില്ലയിലുള്ള നാല് പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്.