Connect with us

Gulf

കുവൈത്തിലേക്ക് അടിയന്തിരമായി മെഡിക്കല്‍ സംഘത്തെ അയക്കണം: ഐ സി എഫ്

Published

|

Last Updated

കുവൈത്ത് | കുവൈത്തില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കോവിഡ് 19 കേസുകര്‍ അനിയന്ത്രിതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍, ഇവിടേക്ക് അടിയന്തിരമായി മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് ഐ.സി.എഫ്. കുവൈത്ത് നാഷനല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. രോഗ വ്യാപനം തടയുന്നതിനും രോഗികള്‍ക്ക് പരമാവധി ചികില്‍സ ഉറപ്പ് വരുത്തുന്നതിനും കുവൈത്ത് ഗവര്‍മെന്റ് നടത്തുന്ന പ്രശംസനീയമായ നീക്കങ്ങള്‍ക്ക് കരുത്തുപകരാന്‍ ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയക്കുന്നതുകൊണ്ട് സാധ്യമാകുമെന്നും ഐ.സി.എഫ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കോവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും ഇവിടേക്ക് അയക്കാന്‍ ഇന്ത്യാ ഗവര്‍മെന്റ് നടപെടിയെടുക്കണം. രാജ്യത്ത് കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 3000 ത്തിലധികമാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ ഏകദേശം പകുതിയോളമാണിതെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ക്ക് ഐ.സി.എഫ് കത്തെഴുതി. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഐ.സി.എഫ് പത്രക്കുറിപ്പില്‍ അറിയിച്ചു.

---- facebook comment plugin here -----

Latest