Connect with us

Kerala

പിഎസ് സി ബുള്ളറ്റിനിലെ വിവാദ പരാമര്‍ശം; മൂന്ന് പേര്‍ക്കെതിരെ നടപടി

Published

|

Last Updated

തിരുവനന്തപുരം | നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനം രാജ്യത്ത് കൊവിഡ് പരത്തിയെന്ന തരത്തില്‍ പിഎസ് സിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ പിഎസ്‌സി ബുള്ളറ്റിനില്‍ വന്ന പരാമര്‍ശത്തില്‍ നടപടി. സംഭവത്തിന് ഉത്തരവാദികളായ മൂന്ന് നേരെ പിഎസ്‌സി ബുള്ളറ്റിന്റെ എഡിറ്റോറിയല്‍ തസ്തികയില്‍ നിന്ന് നീക്കി.

പിഎസ്‌സി ബുള്ളറ്റിന്റെ ഏപ്രില്‍ 15 ലക്കത്തിലാണ് വിവാദ പരാമര്‍ശം കടന്നുകൂടിയത്. സമകാലിക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സമകാലികം എന്ന പംക്തിയില്‍ “രാജ്യത്ത് നിരവധി പൗരന്‍മാര്‍ക്ക് കൊവിഡ് 19ബാധയേല്‍ക്കുവാന്‍ കാരണമായ തബ്‌ലീഗ് മത സമ്മേളനം നടന്നത് നിസാമുദ്ദീന്‍ (ന്യൂഡല്‍ഹി)” എന്ന് ചേര്‍ത്തിരുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ ഉന്നയിക്കുന്ന ഈ ആരോപണം കേരള പിഎസ്‌സി ഏറ്റുപിടിച്ചതിന് എതിരെ വിമര്‍ശനം ശക്തമായതോടെയാണ് ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗം എഡിറ്റോറിയല്‍ അംഗങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്.

എ ശ്രീകുമാര്‍, ബി രാജേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സമകാലികം പംക്തി തയ്യാറാക്കിയത്.

Latest