Connect with us

Kerala

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ജോളി

Published

|

Last Updated

കോഴിക്കോട് |  കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തന്നെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ്‌നുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായ് കൂട്ടക്കൊല കേസിലെ പ്രതി ജോളി. വിചാരണ തടവുകാരെ വീട്ടില്‍ നിരിക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കുന്നുണ്ടെന്നും ഈ ആനുകൂല്ല്യം തനിക്കും വേണമെന്നും ചൂണ്ടിക്കാട്ടി ജോളി ി ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍, ജോളിയുടെ അപേക്ഷക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തി.

ഏഴ് വര്‍ഷത്തിന് താഴെ തടവ് ലഭിക്കാവുന്ന വിചാരണ തടവുകാര്‍ക്കാണ് ഈ ആനുകൂല്യമെന്നും ഒന്നിലധികം വധക്കേസുകളില്‍ പ്രതിയായ ജോളിക്ക് ഇത് അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്‍ അറിയിച്ചു.
വീട്ടില്‍ നിരീക്ഷണത്തില്‍ പോകാന്‍ താത് പര്യമുള്ള വിചാരണ തടവുകാര്‍ക്ക് അപേക്ഷ നല്‍കാമെന്ന് കഴിഞ്ഞദിവസം ജയില്‍ അധികൃതര്‍ അറിയിച്ചിതിന് തൊട്ടുപിന്നാലെ ജോളിയും അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

 

 

Latest