Connect with us

Kerala

സംസ്ഥാനത്ത് ഓണ്‍ലൈനില്‍ മദ്യ വില്‍പ്പനക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം |  ലോക്ക്ഡൗണ്‍ കാലയളവ് കഴിയാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ സംസ്ഥാനത്ത് മദ്യവില്‍പ്പന ആരംഭിക്കുന്നതിനുള്ള സാധ്യകള്‍ പരിശോധിച്ച് ബീവറേജ് കോര്‍പറേഷന്‍. സംസ്ഥാനത്തെ എല്ലാ മദ്യശാലകളുടേയും വിവരങ്ങള്‍ അടങ്ങിയ ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കാനാണ് നീക്കം. തുടര്‍ന്ന് ഓണ്‍ലൈന്‍ ടോക്കണ്‍ രീതിയോ,വെര്‍ച്ചല്‍ ക്യൂ മാതൃകയോ നടപ്പാക്കി മദ്യ വില്‍പ്പന നടത്താനാണ് നീക്കം. ഇതിനായി മികച്ച സോഫ്റ്റ്‌വെയര്‍ കമ്പനിയെ കണ്ടെത്താന്‍ ബെവ്‌കോ എം ഡി ജി സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവിധ കമ്പനികളുടെ പരിശോധന തുടങ്ങി.

മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എല്ലാ ഉപഭോക്താക്കള്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരിക്കും. പിന്‍കോഡ് അനുസരിച്ചാകും ബിവ്‌റേജസ് ഷോപ്പുകള്‍ ആപ്പില്‍ കാണിക്കുക. എസ് എം എസ് വഴിയാകും തുടര്‍ നടപടികള്‍. ഒരാള്‍ ഒരിക്കല്‍ മദ്യം ബുക്ക് ചെയ്താല്‍ പിന്നീട് അഞ്ച് ദിവസം കഴിഞ്ഞേ ബുക്കിങ്ങ് അനുവദിക്കാവു എന്നതാണ് ബെവ്‌കോ മുന്നോട്ട് വെച്ച് പ്രധാന നിര്‍ദേശം.ഇതുവരെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ 29 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.