Connect with us

Covid19

പരിശീലനത്തിനിടെ സ്വന്തം യുദ്ധകപ്പലില്‍ ഇറാന്റെ മിസൈല്‍ പതിച്ചു; 19 മരണം

Published

|

Last Updated

ടെഹ്‌റാന്‍ | സ്വന്തം മിസൈല്‍ പതിച്ച് ഇറാന്റെ നാവികസേനയുടെ യുദ്ധക്കപ്പല്‍ പൂര്‍ണമായും തകര്‍ന്നു. കപ്പലിലുണ്ടായിരുന്ന 19 നാവികർ കൊല്ലപ്പെട്ടു. 15 പേർക്കു പരുക്കേറ്റു. അപകടസമയത്ത് എത്ര ക്രൂ അംഗങ്ങൾ യുദ്ധക്കപ്പലിൽ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

ഹോര്‍മൂസ് കടലിടുക്കിന് സമീപത്താണ് അപകടം നടന്നത്. നാവിക സേനയുടെ ജാമറന്‍ എന്ന കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. ജനുവരിയില്‍ ഉക്രൈന്റെ യാത്രാ വിമാനവും ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന 176 പേരാണ് അന്ന് മരിച്ചത്.

 

 

Latest