Connect with us

Covid19

ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ച; സംസ്ഥാനത്ത് ഒമ്പത് സ്റ്റോപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകള്‍ 12 മുതല്‍ പുനരാരംഭിക്കും. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും 30 സര്‍വ്വീസ് അടങ്ങിയ ഷെഡ്യൂള്‍ റെയില്‍വേ പുറത്തിറക്കി. കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. വെള്ളിയാഴ്ചയാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുക. ആഴ്ചയില്‍മൂന്ന് രാജധാനി സര്‍വീസുകളാണ്ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക. നേരത്തെ ഹസ്രത്ത് നിസാമുദീനില്‍ നിന്നാരംഭിച്ചിരുന്ന രാജധാനി സര്‍വീസുകള്‍ ഇത്തവണ ന്യൂഡല്‍ഹിയില്‍ നിന്നായിരിക്കും പുറപ്പെടുക.

കൊങ്കണ്‍ പാത വഴിയാണ് സര്‍വീസ്.കോട്ട, വഡോദര, വാസൈ റോഡ്, പന്‍വേല്‍, രത്‌നഗിരി,സവന്ത്വാടി റോഡ്,മഡ്ഗാവ്,കാര്‍വാര്‍,ഉടുപ്പി,മംഗലാപുരം,കാസര്‍കോട്,കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍,തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെയാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഐ ആര്‍ സി ടി വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാം. റെയില്‍വേ കൗണ്ടറുകള്‍ വഴി ബുക്കിംഗ് ഇല്ല. പ്ലാറ്റ്‌ഫോം ടിക്കറ്റുകളോ ആര്‍ എ സി ടിക്കറ്റുകളോ ഉണ്ടായിരിക്കില്ല. മുഖാവരണമുള്‍പ്പടെയുള്ള നിബന്ധനകള്‍ യാത്രക്കാര്‍ പാലിക്കണം. കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി. യാത്രക്ക് മുമ്പായി പരിശോധയുണ്ടാകും.

 

Latest