Connect with us

Covid19

ലോക്ക്ഡൗണിലെ പുതിയ ഇളവുകള്‍: പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തെ രാജ്യത്ത് ഏര്‍പ്പെടുത്തി മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍ വഴിയാണ് കൂടിക്കാഴ്ച. രാജ്യത്തെ നിലവിലെ കൊവിഡ് അവസ്ഥയും ലോക്ക്ഡൗണില്‍ ഇനി എന്ത് തീരുമാനം വേണം എന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങള്‍ ഒഴികെയുള്ളവര്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഉ്ള്ളത്. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കുകയാണെങ്കില്‍ എങ്ങനെ മുന്നോട്ടുപോകണമെന്നാതും പ്രധാനം.

യോഗത്തില്‍ പങ്കെടുക്കുന്ന കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും. ഒപ്പം കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സഹായവും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. കൊവിഡ് വൈറസ് പൂര്‍ണമായും തുടച്ചുനീക്കാനായില്ലെങ്കിലും ലോക്ഡൗണ്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം സൂചന നല്‍കിയിരുന്നു.

കോവിഡുണ്ടായിരിക്കെ തന്നെ സാധാരണ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ നാം പഠിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ വാത്താസമ്മേളനത്തില്‍ പറഞ്ഞതും ലോക്ക്ഡൗണ് രാജ്യവ്യാപകമായി നീട്ടിയേക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്.

മെയ് നാലിനാണ് മൂന്നാംഘട്ട ലോക്ഡൗണ്‍ നേരിയ ഇളവുകളോടെ കേന്ദ്രം നീട്ടിയത്. രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഈ മാസം 17നാണ് അവസാനിക്കുന്നത്.