Connect with us

Covid19

ലോകത്തെ കൊവിഡ് ബാധിതര്‍ 42 ലക്ഷത്തിലേക്ക്; 2,83,852 പേര്‍ക്ക് ജീവന്‍ നഷ്ടം

Published

|

Last Updated

വാഷിംഗ്ടണ്‍ |  ലോകാരോഗ്യ സംഘടന മാഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ലോകരാജ്യങ്ങളെയെല്ലാം ഉവുതു മറിക്കുന്നു. ലോകത്തെ സമ്പന്ന രാജ്യങ്ങളാ അമേരിക്കയും റഷ്യയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഒരിടത്തും ആശങ്ക ഒഴിയുന്നില്ല. ലോകത്ത് ഇതിനകം കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക് എത്തുകയാണ്. 41,80,137 പേര്‍ക്കാണ്് രോഗം ബാധിച്ചിട്ടുള്ളതെന്നാണ്് ഔദ്യോഗിക കണക്കുകള്‍. 2,83,852 പേര്‍ക്കാണ്് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. എന്നാല്‍ 14,90,590 പേര്‍ക്ക്  മാത്രമാണ്  ഇതുവരെ രോഗമുക്തി നേടാനായത്.

അമേരിക്കയിലാണ് സ്ഥിതി കൂടുതല്‍ രൂക്ഷം. അമേരിക്കയില്‍ ഇതിനകം 13,67,638 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 80,787 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. സ്‌പെയിന്‍ 2,64,663, ഇറ്റലി 2,19,070, ബ്രിട്ടന്‍ 2,19,183, റഷ്യ 2,09,688, ഫ്രാന്‍സ് 1,76,970, ജര്‍മനി 1,71,879, ബ്രസീല്‍ 1,62,699, തുര്‍ക്കി 1,38,657, ഇറാന്‍ 1,07,603 രോഗികളാണുള്ളത്. ഈ രാജ്യങ്ങളില്‍ സ്‌പെയിന്‍ 26,621, ഇറ്റലി 30,560, ബ്രിട്ടന്‍ 31,855, റഷ്യ 1,915, ഫ്രാന്‍സ് 26,380, ജര്‍മനി 7,569, ബ്രസീല്‍ 11,123, തുര്‍ക്കി 3,786, ഇറാന്‍ 6,640 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

 

 

Latest