Connect with us

Covid19

മെയ് 14ന് അന്താരാഷ്ട്ര പ്രാര്‍ഥന ദിനം: മര്‍കസില്‍ പ്രത്യേക ഓണ്‍ലൈന്‍ പ്രാര്‍ഥന സദസ്സ്

Published

|

Last Updated

കോഴിക്കോട്  | കോവിഡ് 19 വൈറസ് ഭീഷണിയില്‍ നിന്ന് ലോകത്തിന്റെ സംരക്ഷണത്തിന് വേണ്ടി യുഎഇ യുടെ തലസ്ഥാനമായ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഫ്രറ്റേണിറ്റിയുടെ ഉന്നത സമിതിയുടെ നേതൃത്വത്തില്‍ മെയ് 14 ന് സംഘടിപ്പിക്കുന്ന ആഗോള പ്രാര്‍ഥന ദിനത്തിന്റെ ഭാഗമായി മര്‍കസില്‍ പ്രത്യേക പ്രാര്‍ഥനാ സദസ്സ് നടക്കും.

ഈ ദിനത്തില്‍ ഉപവാസത്തിനും പ്രാര്‍ഥനക്കുമായുള്ള ആഹ്വാനം അന്താരാഷ്ട്ര നേതാക്കള്‍ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. കൊറോണ വൈറസ് രൂപപ്പെടുത്തിയ ഈ വിഷമഘട്ടത്തില്‍ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി നാം ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്ന് ശൈഖുല്‍ അസ്ഹര്‍ ശൈഖ് അഹമ്മദ് തയ്യിബും പോപ്പ് ഫ്രാസിസ് മാര്‍പാപ്പയുടെയും ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടോറസും സന്ദേശത്തില്‍ പറഞ്ഞു. അബുദാബി ക്രൗണ് പിന്‍സ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍സായിദ് അല്‍ നഹിയാന്‍, ബഹ്‌റയിന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ചെച്‌നിയന്‍ പ്രസിഡന്റ് റമദാന്‍ കര്‍ഡോവ്, പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ്, ലബനോന്‍ പ്രസിഡന്റ് മിഖേയേല്‍ ഒഊന്, അറബ് ഇസ്‌ലാമിക് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി അല്‍ ഹോസനി അടക്കമുള്ള നിരവധി മത രാഷ്ട്ര നേതാക്കളും പ്രാര്‍ഥനാസംഗമത്തിന് അഭിവാദ്യങ്ങള്‍ നേര്‍ന്നിട്ടുണ്ട്.

ഹ്യൂമന്‍ ഫ്രറ്റേണിറ്റിയുടെ ഉന്നത സമിതിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഓണ്‍ലൈനില്‍ സംബന്ധിക്കും. ഇന്ത്യന്‍ സമയം രാവിലെ 11.30 www.youtube.com/sheikhaboobacker, എന്നീ യുട്യൂബ് പേജില്‍ പ്രാര്‍ഥന സദസ്സ് ലൈവ് ആയി സംപ്രേക്ഷണം ചെയ്യും

Latest