Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ പ്രവാസികള്‍; മറ്റൊരാള്‍ കോയമ്പേട്ടില്‍ നിന്നെത്തിയത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ച ഏഴ് പേരില്‍ മൂന്നുപേര്‍ വിദേശത്തുനിന്നെത്തിയവര്‍. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍നിന്നുള്ളവരാണ് ഇവര്‍.അബുദാബിയില്‍നിന്ന് ഏഴാം തിയ്യതിയാണ് ഇവരെത്തിയത്.

വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച ഒരാള്‍ തമിഴ്‌നാട് കോയമ്പേട് മാര്‍ക്കറ്റില്‍നിന്ന് തിരിച്ചെത്തിയ ആളാണ്. വ്യാഴാഴ്ചയാണ് ഇയാള്‍ കേരളത്തില്‍ എത്തിയത്.മറ്റു രണ്ടുപേര്‍ കഴിഞ്ഞ ആഴ്ച കോയമ്പേട് മാര്‍ക്കറ്റില്‍നിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവറുമായി പരോക്ഷ സമ്പര്‍ക്കമുണ്ടായവരാണ്.

ഒന്ന് ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന്റെ സുഹൃത്താണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഒരാള്‍.ലോറി ഡ്രൈവര്‍ ലോഡ് ഇറക്കിയ ശേഷം ബില്‍ അടച്ച കാഷ് കൗണ്ടറിലെ കാഷ്യറുടെ ഭാര്യയാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍.

 

Latest