Connect with us

National

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. ഞായറാഴ്ച ഉച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ഡല്‍ഹി ഉത്തര്‍ പ്രദേശ് അതിര്‍ത്തിയാണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ആര്‍ക്കും പരുക്കേല്‍ക്കുകയോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ല.

ഒരുമാസത്തിനിടെ ഡല്‍ഹിയില്‍ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂചലനമാണിത്.

---- facebook comment plugin here -----

Latest