Connect with us

Uae

ഉടുമ്പുന്തല സ്വദേശി അബുദാബിയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു

Published

|

Last Updated

അബുദാബി |ന്യുമോണിയ ബാധിച്ച് തൃക്കരിപ്പൂര്‍ സ്വദേശി അബൂദാബിയില്‍ മരിച്ചു. എസ് ആര്‍ ഇ കുവൈസി കമ്പനിയില്‍ ടെക്‌നീഷ്യനായിരുന്ന ഉടുമ്പുന്തല മാടക്കാല്‍ റോഡിലെ കെ പി കുഞ്ഞിമൊയ്തീന്‍(51) ആണ് അല്‍ഐന്‍ ബുര്‍ജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 1.30 ഓടെ മരിച്ചത്.
മൂന്നാഴ്ചയായി പനിയും ന്യൂമോണിയയുമായി ചികിത്സയിലായിരുന്നു.

ആദ്യ രണ്ട് പരിശോധനയിലും കൊവിഡ് റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു. മൂന്നാമത് പരിശോധന ഫലം വരാനിരിക്കുന്നതേയുള്ളു. 25 വര്‍ഷത്തോളമായി അബൂദാബിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ: സാജിദ. മക്കള്‍: സക്കരിയ്യ, മുക്‌സിദ്, മുന്ദഹിര്‍. മരുമകള്‍: ജുമാന (ബീരിച്ചേരി). സഹോദങ്ങള്‍: കെ.പി. മഹമൂദ്, കെ.പി. അബൂബക്കര്‍. ഖബറടക്കം അബൂദാബിയില്‍ നടക്കും.

Latest