Connect with us

Covid19

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍; പ്രധാനമന്ത്രിയുമായി നാളെ ചര്‍ച്ച

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ലോക്ക്ഡൗണില്‍ വകടുതല്‍ ഇളവുകള്‍ വേണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ചീഫ് സെക്രട്ടറിമാരാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ 17ന് അവസാനിക്കാനിരിക്കെയാണ് പ്രധാമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ചക്കൊരുങ്ങുന്നത്.
ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുമാകും ചര്‍ച്ചയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനേക്കുറിച്ചും ഹോട്ട്‌സ്‌പോട്ടുകളില്‍ കൊവിഡിനെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നാണ് സൂചന. ആഭ്യന്തര, ആരോഗ്യ, ധന, വിദേശകാര്യ മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ് ആണ്ഇത്. കുടിയേറ്റ തൊഴിലാളികളുടെ യാത്ര സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്യുമെന്നാണ് അറിയുന്നത്.

Latest