Connect with us

Covid19

ഇതുവരെ അതിര്‍ത്തിയില്‍ എത്തിയവര്‍ക്കു മാത്രം പാസ്; നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി | പാസില്ലാതെ അതിര്‍ത്തിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കടത്തിവിടില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി ആര്‍ക്കും അതിര്‍ത്തിയില്‍ വച്ച് പാസ് നല്‍കില്ല. ഇതുവരെ അതിര്‍ത്തിയില്‍ വന്നവര്‍ക്ക് പാസ് നല്‍കും. വന്ന പലര്‍ക്കും ഇതര സംസ്ഥാനങ്ങളുടെ പാസ് പോലുമില്ല. നിയന്ത്രണം ഇല്ലാതെ അതിര്‍ത്തി കടത്തിവിടാനാകില്ല. അങ്ങനെ വന്നാല്‍ മുഴുവന്‍ സംവിധാനങ്ങളും പരാജയപ്പെടും. നിരീക്ഷണം കുറഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യം നല്‍കാനാകില്ല.

ഇതുവരെ ഒരു ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചുവെന്നും അടിയന്തര ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മനുഷ്യത്വപരമായല്ല അതിര്‍ത്തിയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും സര്‍ക്കാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ഹരജിക്കാര്‍ ആരോപിച്ചു.

---- facebook comment plugin here -----

Latest