Connect with us

National

മുംബൈയിലെ കാണ്ടിവലിയില്‍ കെട്ടിടം തകര്‍ന്നുവീണു; 14 പേരെ രക്ഷപ്പെടുത്തി

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ മുംബൈയിലെ കാണ്ടിവലിയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. കെട്ടിടത്തിന്റെ ആദ്യ നിലയില്‍ നിന്ന് 12ഉം രണ്ടാം നിലയില്‍ നിന്ന് രണ്ടും പേരെ ദേശീയ ദുരന്ത നിവാരണ സേന (എന്‍ ഡി ആര്‍ എഫ്) രക്ഷപ്പെടുത്തി. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ആറോടെ കാണ്ടിവലിയുടെ പടിഞ്ഞാറു ഭാഗത്തുള്ള ദല്‍ജി പദയിലെ സബ്രിയ മസ്ജിദിനു സമീപത്തെ കെട്ടിടത്തിലാണ് അപകടമുണ്ടായത്. നാല് അഗ്നിശമന വാഹനങ്ങളും ഒരു ആംബുലന്‍സുമായെത്തിയാണ് എന്‍ ഡി ആര്‍ എഫ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടത്തിലുണ്ടായിരുന്നവരെയെല്ലാം രക്ഷപ്പെടുത്തിയതായി എന്‍ ഡി ആര്‍ എഫ് ഡയറക്ടര്‍ ജനറല്‍ സത്യനാരായണ്‍ പ്രധാന്‍ ട്വീറ്റ് ചെയ്തു.