Connect with us

Covid19

ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ തിരികെയെത്തിക്കാന്‍ ശ്രമം ഊര്‍ജിതം

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക് ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കി. വിഷയത്തില്‍ ഡല്‍ഹി, കേന്ദ്ര സര്‍ക്കാറുകളുമായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ആശയവിനിമയം നടത്തി. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന പ്രത്യേക തീവണ്ടിയില്‍ നഴ്‌സുമാരെ കൊണ്ടുവരാനാണ് നിലവിലെ ശ്രമം.

നിരവധി മലയാളി നഴ്‌സുമാരാണ് തൊഴില്‍ നഷ്ടപ്പെട്ട് ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ഗര്‍ഭിണികളുമുണ്ട്.

Latest