Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതര്‍ 62,939; മരണം 2,109

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണം 2000 കവിഞ്ഞു. 2,109 ആണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത മരണം. രോഗബാധിതരുടെ എണ്ണം 60,000 പിന്നിട്ടു. 62,939 പേരാണ് ആകെ കൊവിഡ് ബാധിതര്‍. 19,358 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 127 പേര്‍ വൈറസ് ബാധിച്ച് മരിച്ചപ്പോള്‍ 3,277 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

നിലവില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്- 20228. ഇന്നലെ മാത്രം 1165 പേര്‍ക്കാണ് ഇവിടെ അസുഖ ബാധിതരായത്. 48 പേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 779 ആയി. രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഗുജറാത്തില്‍ 394 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,796 ആയി. 472 പേര്‍ മരിച്ചു. ഡല്‍ഹി (സ്ഥിരീകരിച്ച കേസുകള്‍: 6,542, മരണം: 73), തമിഴ്‌നാട് (6,535- 44), രാജസ്ഥാന്‍ (3,708- 106) എന്നിങ്ങനെയാണ് കൊവിഡ് വ്യാപനം രൂക്ഷമായ മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.

Latest