Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; അവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് അത്യാവശ്യ കാര്യങ്ങള്‍ ഒഴികെയുള്ളവക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങാം. അവശ്യ സര്‍വീസുകള്‍ക്കു പ്രവര്‍ത്തിക്കാം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. മറ്റുള്ളവര്‍ പോലീസിന്റെ പാസ് ഇല്ലാതെ പുറത്തിറങ്ങുകയോ യാത്ര ചെയ്യുകയോ ചെയ്യരുത്.

ഹോട്ടലുകളില്‍ രാവിലെ എട്ടു മുതല്‍ രാത്രി ഒമ്പതു വരെ പാര്‍സല്‍ സര്‍വീസും രാത്രി 10 വരെ ഓണ്‍ലൈന്‍ പാര്‍സലും അനുവദനീയമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനിലെ പ്രധാന റോഡുകള്‍ രാവിലെ അഞ്ചു മുതല്‍ രാവിലെ 10 വരെ അടച്ചിടും. ആളുകള്‍ക്ക് നടക്കാനും സൈക്കിള്‍ ഉപയോ?ഗിക്കാനും അനുമതിയുണ്ടാവും. എന്നാല്‍, വാഹനങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചരക്കു വാഹനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനും ഇളവുകളുണ്ടാവും.

ഇനിയങ്ങോട്ട് മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ അത് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയും ചെയ്തു.

Latest