Connect with us

Saudi Arabia

മദീനയിൽ ആറിടത്ത് കർഫ്യുവിൽ ഇളവ്

Published

|

Last Updated

മദീന | കൊവിഡ് വ്യപനം തടയുന്നതിന്റെ ഭാഗമായി മദീനയിലെ ആറ് ജില്ലകളിൽ ഏർപെടുത്തിയിരുന്ന ഇരുപത്തിനാല് മണിക്കൂർ കർഫ്യുവിൽ ഇളവ് നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ പ്രദേശങ്ങളിൽ കൂടുതൽ  മുൻകരുതൽ ഏർപ്പെടുത്തണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു 24 മണിക്കൂർ കർഫ്യു ഏർപ്പെടുത്തിയിരുന്നത്.

ശുറൈബാത്ത്, ബനീദഫർ, ഖുർബാൻ,  അൽജുമുഅ, ഇസ്കാനിലെ കുറച്ച് ഭാഗം, ബനീ ഖുദ്റ എന്നീ പ്രദേശങ്ങളിൽ  കൊറോണ വൈറസ് വ്യപനം തടയാൻ സാധിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങളിൽ  കർഫ്യുവിൽ ഇളവ് നൽകിയിരിക്കുന്നത്. രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ  സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ആളുകൾക്ക് പുറത്തിറങ്ങുന്നതിന് അനുമതിയുണ്ടന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

---- facebook comment plugin here -----

Latest