Connect with us

Covid19

24 മണിക്കൂറിനിടെ സഊദിയില്‍ പത്ത് കൊവിഡ് മരണം

Published

|

Last Updated

ദമാം | സഊദിയില്‍ കോവിഡ് ബാധിതുടെ എണ്ണവും മരണ നിരക്കും ഉയരുന്നു. 24 മണിക്കൂറിനിടെ പത്ത് പേര്‍ മരണപ്പെട്ടു. ഇതോടെ കൊവിഡ് മരണം 236 ആയി. പുതുതായി രോഗം സ്ഥിരീകരിത്ത 1704 പേരടക്കം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 37,106 ആയി. പുതുതായി രോഗം സ്ഥിതീകരിച്ചവരില്‍ 82 ശതമാനം വിദേശികളാണ്. ശനിയാഴ്ച വരെ രാജ്യത്ത് 10,144 പേരാണ് രോഗമുക്തിനേടിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൂടുതല്‍ രോഗബാധിതരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം ഫീല്‍ഡ് പരിശോധന
ശക്തമായി തുടരുകയാണ്. രോഗമുക്തരായവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നത് രാജ്യത്ത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ 937 എന്നാ ടോള്‍ഫ്രീ നമ്പര്‍ , ട്വിറ്റര്‍ ഠംശേേലൃ@മൌറശാീവ937,ഇമെയില്‍ : 937@ാീവ.ഴീ്.മെ വഴിയും ബന്ധപ്പെടണമെന്നും മന്ത്രലയം അറിയിച്ചു.

Latest