Connect with us

Covid19

ക്ഷേത്രങ്ങളുടെ ഫണ്ട്: തെറ്റായ പ്രചാരണത്തിലൂടെ ചിലര്‍ മതവിദ്വേഷം പരത്താന്‍ ശ്രമിക്കുന്നു- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന തെറ്റായ പ്രചാരണം നടത്തി സംസ്ഥാനത്ത് ചിലര്‍ മതവിദ്വേഷം പരത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രങ്ങളുടെ സമ്പത്ത് സര്‍ക്കാര്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ബജറ്റില്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കോടികളാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ശബരിമലക്ക് കിഫ്ബിയിലൂടെ 142 കോടി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. തകര്‍ച്ച നേരിടുന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പ്രൊജക്ട് സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. അഞ്ച് കോടി ഇതിനായി ചെലവഴിക്കുന്നു. ബജറ്റ് പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകും. ഇതൊക്കെ സത്യമാണെന്നിരിക്കെ ചിലര്‍ സമൂഹത്തില്‍ മതവിദ്വേഷം പരത്താന്‍ ശ്രമിക്കുകയാണ്. ദുരന്തത്തിന് ഇടയിലും ചോര തന്നെ കൗതുകം എന്ന നിലയിലാണ് ചിലരുടെ പെരുമാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി ജെ പി, കോണ്‍ഗ്രസ് നേതാക്കള്‍