Connect with us

Covid19

എല്ലാവരേയും നാട്ടിലെത്തിക്കും; എന്നാല്‍ പാസില്ലാത്ത ഒരാളേയും അതിര്‍ത്തി കടത്തില്ല- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് രോഗവ്യാപനം വീണ്ടും കൂടിയാല്‍ 27 കൊവിഡ് ആശുപത്രികള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.125 സ്വകാര്യ ആശുപത്രികളും സജ്ജമാണ്. മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണം മുഖ്യമാണ്. നിരീക്ഷണത്തിലുള്ളവര്‍ക്ക് 24 മണിക്കൂറും വൈദ്യസഹായം ഉറപ്പ് വരുത്തും. ഇതിനായി വിപുലമായ സൗകര്യം ഏര്‍പ്പെടുത്തും. പ്രവാസികള്‍ക്ക് സൗകര്യം ഒരുക്കാന്‍ ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ ഏര്‍പ്പെടുത്തും. പ്രവാസികളുടെ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഡോക്ടര്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ചില ക്രമീകരണങ്ങള്‍ക്ക് വിധേയരാകണം. വിദൂര സ്ഥലങ്ങളില്‍ അകപ്പെട്ടവരെ ട്രെയിന്‍ മാര്‍ഗം കൊണ്ടുവരുന്നതിനുള്ള പരിശ്രമം തുടരുന്നു. ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. തീയ്യതി ഉടന്‍ അറിയിക്കും. വിദ്യാര്‍ഥികള്‍ക്കായിരിക്കും മുന്‍ഗണന. ബെംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. വരുന്ന ഓരോരുത്തര്‍ക്കും കൃത്യമായ പരിചരണവും നിരീക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്.

അതിര്‍ത്തിയില്‍ തിക്കും തിരക്കും ഉണ്ടാകുക, ആരോഗ്യ വിവരങ്ങള്‍ മറച്ചുവെക്കുക. അനധികൃത മാര്‍ഗത്തിലൂടെ വരാന്‍ ശ്രമിക്കുക തുടങ്ങിയവ ശക്തമായി തടഞ്ഞില്ലെങ്കില്‍ നാം ആപത്തിലാകും. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കേണ്ടതുണ്ട്. ഇതിനാല്‍ എല്ലാവര്‍ക്കും ഒരേ സമയം അതിര്‍ത്തി കടുന്നുവരണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. സംസ്ഥാനത്തേക്ക് കടക്കുന്നതിനുള്ള പാസ് വിതരണം നിര്‍ത്തിയിട്ടില്ലെന്ന് ഇന്നലെ അറിയിച്ചതാണ്. രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും എത്തിച്ചേരണ്ട സമയം കൃത്യമായി അറിയിക്കുകയാണ് ചെയ്യുന്നത്. ആ സമയത്താണ് അവര്‍ എത്തേണ്ടത്. അല്ലാത്ത നടപടികള്‍ ക്രമീകരണത്തിന്റെ താളം തെറ്റുക മാത്രമേയുള്ളു. ഇത് എല്ലാവരും മനസ്സിലാക്കണം. മാധ്യമങ്ങളും ഇത് ഉള്‍ക്കൊള്ളണം. എല്ലാവര്‍ക്കും സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇഞ്ചിവിള, ആര്യങ്കാവ്, മുത്തങ്ങ, തലപ്പാടി ചെക്കിപോസ്റ്റുകളിലൂടെയണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത്. ഇവര്‍ പാസില്ലാതെ എത്തിയാല്‍ മടക്കി അയക്കാന്‍ മാത്രമേ കഴിയൂ. പാസ് കിട്ടിയാല്‍ മാത്രമേ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് ആളുകള്‍ പുറപ്പെടാന്‍ പാടുള്ളു.

അതിര്‍ത്തി കടന്ന് എത്തുന്നവരുടെ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാനും പ്രവേശന  അനുമതി നല്‍കാനും നിര്‍ദേശം നല്‍കി. ഇതിന് ജനമൈത്രി പോലീസിന്റെ സേവനം ഉപയോഗിക്കും. ചെക്ക്‌പോസ്റ്റില്‍ കൂടുതല്‍ പോലീസിനെ ഉപയോഗിക്കും.
പ്രവാസികളുടെ സൗകര്യത്തിനായി ഡല്‍ഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ചെന്നൈ, മുംബൈ നോര്‍ക്ക ഓഫീസ് എന്നിവ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ കോള്‍സെന്റര്‍ ആരംഭിക്കും.

നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. അവശ്യ സാധനങ്ങള്‍, പാല്‍ വിതരണം, ആശുത്രികള്‍, ലാബുകള്‍ കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജന ഏജന്‍സികള്‍, ഹോട്ടലുകളിലെ പാര്‍സലുകള്‍ എന്നിവക്ക് നാളെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. മറ്റ് ആവശ്യമുള്ളവര്‍ ജില്ലാ അധികാരികളുടേയോ, പോലീസിന്റേയോ പാസ് വാങ്ങേണ്ടതുണ്ട്. ഡോ. ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം ചില ക്രമീകരണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തു. ഇതുപ്രകാരം ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവര്‍ക്ക് ആദ്യം മെഡിക്കല്‍ പരിശോധന നടത്തും. രോഗലക്ഷണമുണ്ടെങ്കില്‍ പി സി ആര്‍ ടെസ്റ്റ് നടത്തിയ ശേഷം കൊവിഡ് ആശുപത്രികളിലേക്ക് മാറ്റും.

രോഗലക്ഷണമില്ലാത്തവരെ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിലേക്ക് മാറ്റും. രോഗലക്ഷണമുള്ളവരെ മാത്രമേ ടെസ്റ്റ് ചെയ്യൂ. കേരളത്തിന്റെ പ്രത്യേക സാഹചര്യം അനുസരിച്ചാണ് ക്രമീകരണം. തദ്ദേശ സ്ഥാപനങ്ങളുടേയും ജനങ്ങളുടേയും സഹകരണത്തോടെ കേരളത്തിലെ വീടുകളിലെ നിരീക്ഷണം ഏറ്റവും മികച്ചതാണെന്നാണ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. ഇത് സര്‍ക്കാറും അങ്ങീകരിക്കുന്നു.

നാളെ മാതൃദിനമാണ്. അമ്മമാരുടെ ഏറ്റവും വലിയ സന്തോഷം കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളുടെ മരണ നിരക്ക് പത്ത് ആയിരുന്നത് ഏഴ് ആയി മാറ്റാന്‍ കേരളത്തിന് സാധിച്ചു. ഇത് ഏറെ സന്തോഷം നല്‍കുന്നതാണ്. ശിശു മരണനിരക്ക് ദേശീയ ശരാശി 32 ആണ്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ നേട്ടം. യു ന്‍െ പോലും ശിശു മരണ നിരക്ക് എട്ടായി കുറക്കാനുള്ള ശ്രമം നടത്തുമ്പോഴാണ് നാം ഇത് ഏഴിലെത്തിച്ചത്. ഇത് പൂഞ്ച്യത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

Latest