Connect with us

Kerala

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷ സമയം പുനക്രമീകരിക്കണം: എസ് എസ് എഫ്

Published

|

Last Updated

തൃശ്ശൂര്‍ | എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥിന് നിവേദനം നല്‍കി. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷക്കെത്താന്‍ സൗകര്യമൊരുക്കുന്നതിനാശ്യമായ സാവകാശം ലഭിക്കും വിധം പരീക്ഷാ നടത്തിപ്പ് പുനക്രമീകരിക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്.

പരീക്ഷാ ദിനങ്ങളില്‍ പൊതു ഗതാഗതം ഉറപ്പ് വരുത്തുക. വ്യത്യസത പ്രദേശങ്ങളില്‍ നിന്നും പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പ്രത്യേകം യാത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. എം ആര്‍ എസ്, മറ്റു സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍, സ്വകാര്യ ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ താമസിച്ച് പഠനം നടത്തുന്നവര്‍ക്ക് വീട്ടിനടുത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റി നല്‍കുകയോ ഈ സ്ഥാപനങ്ങളില്‍ സുരക്ഷിതമായി താമസിക്കാന്‍ സംവിധാനമൊരുക്കുകയോ ചെയ്യണം.

കേരളത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന ഇതര സംസ്ഥാനങ്ങളിലേയും ലക്ഷദ്വീപ് ,ആന്‍ഡമാന്‍ ദ്വീപ് സമൂഹ പ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ ,ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം സ്വന്തം വീടുകളിലേക്ക് മടങ്ങി പോയിട്ടുണ്ട്. ഇവര്‍ക്ക് അതിര്‍ത്തി കടന്ന് കേരളത്തിലെത്താന്‍ പാസ് അനുവദിക്കുകയും താമസ, ഭക്ഷണ സൗകര്യങ്ങള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഒരുക്കുകയും ചെയ്യണം. വിദേശ രാജ്യങ്ങളില്‍ കേരള സിലബസ് പ്രകാരം പഠനം നടത്തുന്നവര്‍ കേരളത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാണെങ്കില്‍ അവരെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് അടിയന്തിരമായി നാട്ടിലെത്തിക്കണം. അവര്‍ക്ക് കേരളത്തില്‍ പരീക്ഷാ സെന്റര്‍ അനുവദിക്കുകയും വരാത്ത വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം ഒരുക്കുന്നതുന്നതുമായി ബന്ധപ്പെട്ട് അതത് രാജ്യങ്ങളിലെ സര്‍ക്കാരുമായി ഇടപെട്ട് പരീക്ഷാ എഴുതാനോ അല്ലെങ്കില്‍ സംവിധാനമോ ഏര്‍പടുത്തണം. തുടങ്ങിയവയാണ് മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍.

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ബി ബഷീറിന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.