Connect with us

Covid19

അയല്‍ സംസ്ഥാനത്ത് നിന്നും മലയാളികള കെ എസ് ആര്‍ ടി സിയില്‍ നാട്ടിലെത്തിക്കണം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  മറ്റു സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണില്‍ പെട്ട് പ്രയാസമനുഭവിക്കുന്ന മലയാളികളെ തിരികെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റ് സംസ്ഥാനങ്ങളെല്ലാം സ്വന്തം പൗരന്‍മാരെ ബസുകളിലും ട്രെയ്‌നുകളിലുമായി നാട്ടിലെത്തിക്കുന്നു. എന്നാല്‍ മലയാളികളെ തരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു ബസ് പോലും ഉപയോഗിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നന്നല്ല. സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബെംഗളൂരിലേക്കും ഹൈദരാബാദിലേക്കുമെല്ലാം കെ എസ് ആര്‍ ടി സി ബസുകള്‍ അയച്ചാല്‍ മലയാളികളെ നാട്ടിലെത്തിക്കാനാകും. അടിയന്തരമായി പാസുകളുടെ വിതരണം പുനരാരംഭിക്കണം. ആവശ്യപ്പെടുന്നവര്‍ക്കെല്ലാം പാസുകള്‍ നല്‍കണം. മലയാളികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇനിയെങ്കിലും വ്യക്തമായ ധാരണകള്‍ ഉണ്ടാകണം.

നൂറുകണക്കിന് ആളുകള്‍ അതിര്‍ത്തികളില്‍ വന്ന് കാത്തുകിടക്കുകയാണെന്നും തീരുമാനമെടുക്കാനുള്ള ഉദ്യോഗസ്ഥരെ ആരെയും അതിര്‍ത്തികളില്‍ കാണാനില്ല. ബന്ധപ്പെട്ട ഒരു മന്ത്രി പോലും അതിര്‍ത്തികള്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ദേവസ്വങ്ങള്‍ തന്നെ നിത്യേനയുള്ള കാര്യങ്ങള്‍ നടത്തുന്നതിനായി പ്രയാസങ്ങള്‍ നേരിടുന്ന ഈ സമയത്ത് അവരുടെ പക്കല്‍ നിന്നും സഹായധനം വാങ്ങിയ നടപടി ശരിയായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂരില്‍ നിന്നും കഴിഞ്ഞ തവണയും കോടിക്കണക്കിന് രൂപ എടുത്തിരുന്നു. അത് സംബന്ധിച്ച കേസും കോടതിയില്‍ എത്തിയിരുന്നു. ഗുരുവായൂര്‍ മാത്രമല്ല, വാസ്തവത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മിക്ക ക്ഷേത്രങ്ങളും ഇപ്പോള്‍ പട്ടിണിയിലാണ്. എന്നിട്ടും ഒരു കോടി രൂപയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളൊക്കെ പട്ടിണിയിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരം സംഭാവനകള്‍ വിചിത്രമായ നടപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest