Connect with us

National

രാജ്യത്തെ കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ പിടിയില്‍

Published

|

Last Updated

അമൃത്സര്‍ |  ഇന്ത്യയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ രന്‍ജീത് സിംഗ് റാണ അറസ്റ്റില്‍. ഹരിയാനയിലെ സിര്‍സയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ രഹസ്യവിവരത്തെ തുടര്‍ന്ന് പഞ്ചാബ് പോലീസിന്റെ രഹസ്യ വിഭാഗമെത്തി പിടികൂടുകയായിരുന്നെന്ന് പഞ്ചാബ് ഡി ജി പി ദിന്‍കര്‍ ഗുപ്ത അറിയിച്ചു.

കഴിഞ്ഞ വര്‍ഷം, 2,700 കോടി രൂപ വിലമതിക്കുന്ന 532 കിലോ ഹെറോയിന്‍ പഞ്ചാബിലെ അമൃത്സറിലുള്ള അട്ടാരി ചെക്ക്‌പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഇതിനു പിന്നിലെ പ്രധാന കണ്ണിയായിരുന്നു രന്‍ജീത് സിംഗ്. അദ്ദേഹത്തെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇപ്പോള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രന്‍ജീതിനെ പിടികൂടിയത്. അദ്ദേഹത്തിന്റെ സഹോദരന്‍ ഗംഗദീപും പോലീസ് പിടിയിലായിട്ടുണ്ട്.

 

 

Latest