Connect with us

Covid19

കൊറോണക്ക് എതിരെ സ്വയം കണ്ടുപിടിച്ച മരുന്ന് കഴിച്ച് ആയുര്‍വേദ ഫാര്‍മസിസ്റ്റ് മരിച്ചു

Published

|

Last Updated

ചെന്നൈ | കൊറോണ വൈറസിനെതിരെ സ്വയം വികസിപ്പിച്ച മരുന്ന് കഴിച്ച ആയുര്‍വേദ ഫാര്‍മസിസ്റ്റ് മരിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ മരുന്ന് ഉത്പാദന കമ്പനിയായ സുജാത ബയോടെകിലെ പ്രൊഡക്ഷന്‍ മാനേജറായ കെ ശിവസേനന്‍ (47) ആണ് മരിച്ചത്. മരുന്ന് കഴിച്ച കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഡോ. രാജ്കുമാറി(67)ന്റെ ആരോഗ്യ നില വഷളായെങ്കിലും അദ്ദേഹം ഇപ്പോള്‍ അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

സുജാത ബയോടെകിന്റെ ഉത്തര്‍പ്രദേശിലെ കാശിപൂരിലുള്ള പ്ലാന്റിലാണ് ശിവസേനന്‍ പ്രവര്‍ത്തിച്ചിരുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രക്തത്തില്‍ പ്ലേറ്റ്‌ലേറ്റ് കൗണ്ട് മെച്ചപ്പെടുത്തുന്നതിനുള്ള മരുന്നാണ് ശിവസേനന്‍ തയ്യാറാക്കിയത്. നൈട്രിക് ഓക്‌സൈഡിന്റെയും സോഡിയം നൈട്രേറ്റിന്റെയും മിശ്രിതമായിരുന്നു മരുന്ന്. പരീക്ഷണത്തിനിടയില്‍ സോപ്പ് നിര്‍മാണത്തിനും പെട്രോളിയം ശുദ്ധീകരണത്തിനും ഉപയോഗിക്കുന്ന സോഡിയം ഹെെഡ്രേറ്റും ഇവര്‍ കുടിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മരുന്ന് പരീക്ഷണം വിജയിച്ചാല്‍ വന്‍ ലാഭമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇവര്‍. എന്നാല്‍ മരുന്ന് കഴിച്ചതോടെ ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവസേനനെ രക്ഷിക്കാനായില്ല.

Latest