Connect with us

Kerala

കാടാമ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

Published

|

Last Updated

മലപ്പുറം | വളാഞ്ചേരിക്കടുത്ത് കാടാമ്പുഴയില്‍ മധ്യവയസ്‌കന്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പോലീസ്സ്‌റ്റേഷനില്‍ കീഴടങ്ങി.

കാടാമ്പുഴ തടംപറമ്പില്‍ ചോലക്കല്‍പറമ്പില്‍ മായാണ്ടി(55)യാണ് ഭാര്യ കൊഴിഞ്ഞില്‍തൊടി സാവിത്രി(50)യെ ശ്വാസംമുട്ടിച്ച് കൊന്നത്.  തലയിണകൊണ്ട് മുഖത്തമര്‍ത്തിയാണ് കൃത്യം നടത്തിയതെന്ന് മായാണ്ടി പോലീസിന് മൊഴിനല്‍കി.

വീട്ടില്‍ ഇരുവരും മാത്രമാണ് താമസം. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കീഴടങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്തു.

 

Latest