Connect with us

Kerala

അതിര്‍ത്തി കടക്കാനെത്തുന്നവര്‍ക്ക് വീണ്ടും പാസ് അനുവദിച്ച് തുടങ്ങി; റെഡ് സോണിലുള്ളവര്‍ക്കില്ല

Published

|

Last Updated

തിരുവനന്തപുരം | അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനുള്ള പാസിന്റെ വിതരണം പുനഃരാരംഭിച്ചു. റെഡ്‌സോണ്‍ ഒഴികെയുള്ള മേഖലകളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഇപ്പോള്‍ പാസ് അനുവദിക്കുന്നത്. അതേസമയം, പാസില്ലാതെ വരുന്നവരെ റെഡ്‌സോണ്‍ മേഖലയില്‍ നിന്ന് വരുന്നവരാക്കി കണക്കാക്കി 14 ദിവസം സര്‍ക്കാര്‍ സംവിധാനത്തില്‍ ക്വാറന്റീന്‍ ചെയ്യുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു.

പാസ് വിതരണം നിര്‍ത്തിയപ്പോഴും നിരവധി പേരാണ് കേരളത്തിന്റെ അതിര്‍ത്തികളിലേക്ക് എത്തുന്നത്. കാസര്‍കോട് ജില്ലയിലെ തലപ്പാടിയിലും പാലക്കാട്ടെ വാളയാറിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരെത്തി. വയനാട്ടിലെ മുത്തങ്ങയിലെത്തുന്നവരുടെ എണ്ണവും കുറവല്ല.മുത്തങ്ങയില്‍ ഇത്തരത്തിലെത്തി നൂറോളം പേരെ കടത്തിവിടാന്‍ തീരുമാനമായിട്ടുണ്ട്. ഇവര്‍
ഇന്നലെ രാത്രി മുതല്‍ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. അതേ സമയം ഇനിമുതല്‍ വിട്ട് വീഴ്ചകളുണ്ടാകില്ലെന്നും ആവശ്യമായ രേഖകളില്ലാത്ത ആരേയും കടത്തി വിടില്ലെന്നും വയനാട് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെത്തിയ ഭൂരിപക്ഷം ആളുകളുടെ കൈവശവും മറ്റ് സംസ്ഥാനങ്ങളുടെ പാസുണ്ട്. കേരളം പാസ് വിതരണം പുനഃരാരംഭിച്ചതോടെ ഇവര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

Latest