Connect with us

National

കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ്: കേന്ദ്രം പുതിയ മാര്‍ഗരേഖ പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. രോഗിയുടെ ആരോഗ്യനില അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. നേരിയ രോഗലക്ഷണം ഉള്ളവരില്‍ മൂന്ന് ദിവസമായി പനി ഇല്ലാതിരിക്കുകയും പത്തുദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്താല്‍ ടെസ്റ്റ് ചെയ്യാതെ ഡിസ്ചാര്‍ജ് ചെയ്യാം. എന്നാല്‍ വീട്ടില്‍ എത്തി ഏഴ് ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയണം. ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖ നിലവില്‍ വന്നത്.

രോഗ തീവ്രത കുറഞ്ഞ വിഭാഗത്തിലുള്ളവരുടെ പനി മൂന്ന് ദിവസത്തിനുള്ളില്‍ മാറുകയും ഓക്‌സിജന്‍ സാച്ചുറേഷന്‍ 95 ശതമാനത്തിന് മുകളില്‍ നില്‍ക്കുകയും ചെയ്താല്‍ 10 ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. എന്നാല്‍ ഇവര്‍ക്കും ഏഴ് ദിവസത്തെ സമ്പര്‍ക്ക വിലക്കുണ്ട്.
തീവ്രത കൂടിയ കേസുള്ളവരെ പിസിആര്‍ടെസ്റ്റ് നെഗറ്റീവ് ആയതിന് ശേഷം മാത്രമെ ഡിസ്ചാര്‍ജ് ചെയ്യാവു. ഗുരുതരമായി രോഗം ബാധിച്ചവര്‍ക്ക് മാത്രം ഡിസ്ചാര്‍ജിന് മുമ്പ് ടെസ്റ്റ് മതിയെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. രോഗം ഭേദമായവര്‍ക്ക് ആശുപത്രി വിടുന്നതിന് മുമ്പ് രണ്ടുതവണയാണ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാല്‍ ഇനി ഗുരുതരമായി രോഗം ബാധിച്ച് പിന്നീട് ഭേദമായവര്‍ക്ക് ആശുപത്രി വിടുന്നതിന് മുമ്പ് ഒരു കൊവിഡ് ടെസ്റ്റ് മതിയെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

Latest