Connect with us

Covid19

റിയാദില്‍ നിന്നെത്തിയ രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കോഴിക്കോട് | റിയാദില്‍ നിന്ന് വെള്ളിയാഴ്ച പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരില്‍ രണ്ട് പേരെ ഐസൊലേഷനിലേക്ക് മാറ്റി. നേരിയ തോതില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇരുവരേയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതില്‍ ഒരാള്‍ക്ക് ചുമയും മറ്റൊരാള്‍ക്ക് അലര്‍ജിയുമാണ് അനുഭവപ്പെട്ടത്. ഇവരെ കൂടാതെ ഈ വിമാനത്തിലെത്തിയ മറ്റ് രണ്ട് പേരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്. അര്‍ബുദത്തിന് ചികില്‍സ തേടിയിരുന്ന രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് തുടര്‍ ചികില്‍സക്കായാണ് മാറ്റിയത്. മറ്റൊരാള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണ്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

84 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 152 യാത്രക്കാരുമായി റിയാദില്‍ നിന്നുള്ള വിമാനം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കരിപ്പൂരില്‍ എത്തിയത്‌

---- facebook comment plugin here -----

Latest